ബന്ധുനിയമന വിവാദം: രാജിസന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍

ബന്ധുനിയമന വിവാദം: രാജിസന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിരോധത്തിലായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ ഇക്കാര്യം അറിയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പറയന്നതിന് മുമ്പ് രാജിവെക്കാന്‍ ഒരുക്കമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനില്ലെന്നും ജയരാജന്‍ കോടിയേരിയെ അറിയിച്ചതായാണ് സൂചന. മന്ത്രി സ്ഥാനം ഒഴിയമണമെന്ന വികാരമാണ് ഘടകക്ഷികളായ എന്‍.സിപിയും ജനതാളും പങ്കുവെച്ചതെന്നും അറിയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേസമയം മന്ത്രിയെ രാജിവെപ്പിക്കാതെ പ്രധാനമായ വ്യവസായ വകുപ്പ്് അദ്ദേഹത്തില്‍ നിന്ന് എടുക്കാനും ഒരു നീക്കമുണ്ട്.

NO COMMENTS

LEAVE A REPLY