മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

കണ്ണൂര്‍: മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി സ്വദേശിയാണ് അദ്ദേഹം. ഉച്ചക്ക് 12.45-ഓടെയായിരുന്നു അന്ത്യം. ഖബറടക്കം സംബന്ധിച്ച് തീരുമാനമായിട്ടില്ല.

1940 മാര്‍ച്ച് പതിനെട്ടിനാണ് ജനനം. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് അദ്ദേഹം ജനിച്ചത്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

‘അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ..’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി ആയിരത്തോളം വേദികളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സിനിമകളിലും വേഷമിട്ടുണ്ട് അദ്ദേഹം.

ഭാര്യ കുഞ്ഞാമി. നസീറ, നിസാര്‍,സാദിഖ്,സമീം,സാദിജ എന്നിവര്‍ മക്കളാണ്.

NO COMMENTS

LEAVE A REPLY