വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് മകന്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.