Connect with us

Culture

ഇ.ടിയെ വരവേറ്റ് ജനഹൃദയങ്ങള്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

ദേശീയപാതയോരത്ത് വെന്നിയൂരില്‍ അതിരാവിലെ തന്നെ തടിച്ചുകൂടിയ പുരുഷാരം. ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിനു തുടക്കമോതുന്ന വേദി. മനോഹരമായി അലങ്കരിച്ച അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്നും മികച്ച പാര്‍ലമെന്റേറിയന്‍ ഇ.ടി മുഹമ്മദ് ബഷീറിനു വോട്ട് അഭ്യര്‍ത്ഥിച്ച് അന്തരീക്ഷത്തില്‍ വാക്കുകള്‍ മുഴങ്ങി. അരുണോദയത്തില്‍ ആഘോഷത്തിമര്‍പ്പിലായി വെന്നിയൂര്‍. ഇതിനിടെ പുളിയംകോട് പ്രഭുവും സുരേഷ് കിഴിശേരിയു ചായമണിഞ്ഞ് ചാക്യാര്‍കുത്ത് വേഷവുമായി കലാവണ്ടിയില്‍ കാണികളുടെ മനം കവര്‍ന്ന അവതരണം. അല്‍പനൊരര്‍ത്ഥം കിട്ടിപ്പോയാല്‍ അര്‍ധരാത്രിയും കുട പിടിക്കൂലേ……., അത്‌പോല്‍ കേരള കേന്ദ്ര, ഭരണം, മോദിയും പിണറായും മറിയും …., മാറണം ഈയൊരു മാരണ ഭരണവും തീരണം കേരള കേന്ദ്ര പരാക്രമം…..എന്നിങ്ങനെ തുടങ്ങി ചാക്യാര്‍ ഇന്ത്യയുടെയും കേരളത്തിന്റെയും കഥ അവതരിപ്പിച്ചപ്പോള്‍ വോട്ടര്‍മാരില്‍ നിലക്കാത്ത കയ്യടി.
കേന്ദ്രത്തിലെ ബീഫ്, മനുഷ്യ കൊല, ദലിത് പീഡനം, മോദിയുടെ കറക്കം, നോട്ട് നിരോധനവുമെല്ലാം പന്ത്രണ്ട് മിനിറ്റില്‍ പ്രഭുവും സുരേഷും അവതരിപ്പിക്കുന്നു. അക്രമരാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ ഇന്നിന്റെ കേരള ദുരിതവും വരച്ചുകാട്ടി. ഇതിനിടെ എട്ട് മണിയോടെ തന്നെ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനിയെത്തി. തൊട്ടുപിന്നാലെ ഉദ്ഘാടകന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും പുഞ്ചിരിതൂകിയെത്തി. യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ട നീര. ഉച്ചക്ക് മുമ്പ് 18 കേന്ദ്രങ്ങളിലെത്തണം. രാത്രി വരെ നീളുന്ന പര്യടന ഷെഡ്യൂള്‍, ആകെ 47 കേന്ദ്രങ്ങള്‍, കൃത്യസമയത്ത് ഓടിയെത്തുന്നതിനു നിശ്ചിത റൂട്ടുമായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി.എം.എ സലാം പര്യടന വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ഹ്രസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ റഷീദലി ശിഹാബ് തങ്ങള്‍ കേന്ദ്രവും കേരളവും ജനങ്ങള്‍ക്ക് മീതെ പതിപ്പിച്ച ദുരിതപര്‍വങ്ങള്‍ ചൂണ്ടിക്കാട്ടി. ഇ.ടി മുഹമ്മദ് ബഷീറിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. ഇതിനിടെ പി.കെ അബ്ദുറബ്ബ് എം.എല്‍.എയും വേദിയിലെത്തി. തുടര്‍ന്ന് എം,പി അബ്ദുസമദ് സമദാനി തെരഞെടുപ്പിന്റെ പ്രാധാന്യം വിശദമാക്കി. രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തില്‍ സൃഷ്ടിച്ച രാഹുല്‍ തരംഗം ഇടതിനെയും ബി.ജെ.പിയെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് ഇരുവരും ഒരേ സ്വരത്തില്‍ സംസാരിക്കുന്നതെന്നും സമദാനി പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ വാക്കുകള്‍, നിങ്ങള്‍ക്ക് മുന്നില്‍ മൂന്നാമത്തെ തവണയാണ് ലോക്‌സഭയിലേക്ക് വോട്ട് ചോദിച്ചെത്തുന്നത്. എന്നാല്‍ നേരത്തെ രണ്ട് തവണമത്സരിച്ചതിനേക്കാളും ആവേശവും പ്രതീക്ഷയുമാണ് എല്ലാവരിലുമുള്ളത്. എല്ലാ പ്രവര്‍ത്തകരും നിലക്കാത്ത പ്രവര്‍ത്തനങ്ങളിലാണ്, വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പിന്തുണ വമ്പിച്ചതാണ്.
ഇക്കുറി നല്ല ഭൂരിപക്ഷത്തോടെ നമുക്ക് ജയിക്കാനാവും. ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥിക്ക് ഹാരാര്‍പ്പണം. സമയം 8.35. ബഷീര്‍ അടുത്തകേന്ദ്രമായ കൊടിമരത്തേക്ക്. വെയിലിനു തീപിടിച്ചു തുടങ്ങി. എന്നിട്ടും സ്വീകരണ കേന്ദ്രങ്ങളില്‍ ജനാരവം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ് അഭിവാദ്യം ചെയ്യുന്നു. സ്ഥാനാര്‍ഥി പുഞ്ചിരിതൂകി അവര്‍ക്കിടയിലേക്ക്. ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും വോട്ടര്‍മാര്‍ സ്‌നേഹം പങ്കിടുന്നു. വോട്ടര്‍മാരോട് കുശലം പറഞും വോട്ടിന്റെ പ്രാധാന്യവുമായി ബഷീര്‍ വോട്ടര്‍മാരുമായി സംവദിച്ചു. അടുത്ത കേന്ദ്രം കാച്ചടിയില്‍, ബാന്റ് സംഘവുമായി പ്രവര്‍ത്തകര്‍, നിറഞ്ഞ മനസ്സോടെ ബഷീറിനെവരവേറ്റു. കരുമ്പിലെത്തുമ്പോള്‍ സ്വീകരണത്തിനിടെ 40 വര്‍ഷം ചന്ദ്രിക ഏജന്റ് ആയിരുന്ന മാട്ടറ സമദിനെ (65) ഇ.ടി ഹാരമണിയിച്ചു. ഇ.ടിയെ ഹാരാര്‍പ്പണം നടത്താന്‍ സദസ്സിലെത്തിയതായിരുന്നു സമദ്. കാഴ്ച്ചക്കുറവ് കാരണം ഒള്ളക്കന്‍ റാഫിയുടെ സഹായത്തോടെയാണ് ഹാരമണിയിച്ചത്. ചന്ദ്രികയുടെ ഏജന്റാണ് സമദ് എന്നറിഞ്ഞതോടെ ഇ.ടി തിരിച്ച് മാലയിട്ടപ്പോള്‍ കയ്യടികള്‍, ചന്ദ്രികയുടെ വരിക്കാരനായിരുന്ന പങ്ങിണിക്കാടന്‍ ഹൈദ്രോസ് ഹാജിയെയും ബഷീര്‍ പൊന്നാട അണിയിച്ചു.
തുടര്‍ന്ന് ചുള്ളിപ്പാറയിലേക്ക്. കത്തുന്നവെയിലിലും വന്‍ ജനക്കൂട്ടം. ബഷീറിനു ജയാരവം മുഴക്കി ആവേശ പൂര്‍വം പ്രവര്‍ത്തകര്‍, തുടര്‍ന്ന് കുനുമ്മല്‍ വഴി കക്കാട്ടേക്ക്. ഇതിനിടെ മുന്‍ ഭീമാപള്ളി ഇമാം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചു.യുഡിഎഫ് ഗാനാലാപനത്തിനിടെയാണ് കക്കാട്ട് ബഷീര്‍ എത്തിയത്. ശമീമിന്റെ മുദ്രാവാക്യ വിളിയോടെ വേദിയിലേക്ക്. പച്ചബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വികസനനേട്ടങ്ങള്‍ സ്ഥാനാര്‍ത്ഥി നിരത്തി. രാഹുലിന്റെ വയനാട് മത്സരം കേരളത്തില്‍ ഉണ്ടാക്കിയ യു.ഡി.എഫ് തരംഗവും പിണറായിയുടെയും മോദിയുടെയും ഭരണം സൃഷ്ടിച്ച ദുരിതവും ബഷീര്‍ വിശദമാക്കി. താഴെചിനയിലെത്തുമ്പോള്‍ 97-ാം വയസ്സിലും ആവേശം ചോരാതെ മലയംപള്ളി മുഹമ്മദ്കാത്തിരിക്കുന്നു. മൂത്രം ഒഴിക്കാന്‍ യൂറിന്‍ബാഗുമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മുഹമ്മദിനു മുസ്‌ലിംലീഗെന്നാല്‍ ജീവനാണ്. ഇ.ടി ആവേശമാണ്. മൂത്രത്തിന് പൈപ്പിട്ടതൊന്നും ആവേശത്തിനു മുന്നില്‍ മുഹമ്മദിനു പുറത്തിറങ്ങാന്‍ തടസ്സമായില്ല. യൂറിന്‍ ബാഗുമേന്തിയാണ് അദ്ദേഹം സ്വീകരണ കേന്ദ്രത്തിലെത്തയത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ മുഹമ്മദ് എത്തിയിരുന്നു. ഇ.ടി സ്ഥലത്തെത്തിയപ്പോള്‍ എല്ലാം മറന്ന് മുഹമ്മദ് മുദ്രാവാക്യം വിളിക്കുന്നത് ചുറ്റും ആവേശത്തിരതീര്‍ത്തു. ദീര്‍ഘകാലം തമിഴ്‌നാട്ടില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് കലൈഞ്ജര്‍ കരുണാനിധിയുമായും അണ്ണാദുരൈയുമായുമെല്ലാം അടുത്തിടപഴകിയയാളാണ്. തിരൂരങ്ങാടി ഈസ്റ്റിലെത്തിയപ്പോള്‍ എണ്‍പത് കാരിയായ തേക്കില്‍ സൈനബ പാട്ട്പാടി ഇ.ടിക്ക് വിജയാശംസ നേരാന്‍ എത്തിയതും വേറിട്ട കാഴ്ച്ചയായി. സി.കെ നഗര്‍, വെഞ്ചാലി. കിസാന്‍ കേന്ദ്രം. കോട്ടുവലക്കാട്, അരീപാറ, കക്കുന്നത്ത് പാറ, വടക്കെമമ്പുറം, തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം പള്ളിപ്പടിയില്‍ 1.45ന് ഉച്ചഭക്ഷണം. പ്രവര്‍ത്തകര്‍ക്കൊപ്പം സദ്യയുണ്ടു. ഭക്ഷണ ശേഷം അല്‍പ്പം വിശ്രമം. ഉച്ചക്ക് ശേഷം പെരുമണ്ണ ക്ലാരിയില്‍ 13 കേന്ദ്രങ്ങളിലും എടരിക്കോട് പഞ്ചായത്തില്‍ 16 കേന്ദ്രങ്ങളിലും ആവേശം അലകടലായി മാറിയ രാജോചിത സ്വീകരണം. പുതുപറമ്പില്‍ രാത്രി 10 മണിക്ക് സമാപ്തി. പര്യടനത്തിന്റെ ഒരു ദിനം കൂടി പിന്നിടുമ്പോള്‍ ബഷീറിന്റെ മുഖത്ത് നിറഞ്ഞ സന്തോഷം. സൗമ്യ ദീപ്തിയോടെ ജനങ്ങളുടെ ഇഷ്ടപാത്രമായ ബഷീറിനൊപ്പമാണ് പൊന്നാനിയെന്ന് മണ്ഡലമെന്ന് ദൃശ്യം. എങ്ങും നിറഞ്ഞ ജനക്കൂട്ടം. മുമ്പെങ്ങുമില്ലാത്ത പ്രചാരണവും ആവേശച്ചൂടും. പ്രഫ കെ,കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി മുഹമ്മദ്കുട്ടി, എം.കെ ബാവ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.കെ നാസര്‍, മുജീബ് കാടേരി. കെ.കെ നാസര്‍, മുഹമ്മദ് കുട്ടി വെന്നിയൂര്‍, പട്ടാളത്തില്‍ സുരേന്ദ്രന്‍, പി.എസ്എച്ച് തങ്ങള്‍, കെ.കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, വി.വി അബു, മോഹനന്‍ വെന്നിയൂര്‍, വാസു കാരയില്‍, ഹനീഫ പുതുപറമ്പ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, കെ.കുഞ്ഞന്‍ഹാജി, വി.എം മജീദ്, എം. അബ്ദുറഹിമാന്‍ കുട്ടി, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, വി.ടി സുബൈര്‍ തങ്ങള്‍, ബഷീര്‍ പൂവഞ്ചേരി, സി. ചെറിയാപ്പു ഹാജി, പി,കെ ബഷീര്‍, ലിബാസ് മൊയ്തീന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending