ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള തന്ത്രം വില പോകില്ല : ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട് : ആപല്‍ ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളും പാഠശാല ക്ക് പുറത്തിറങ്ങി പട പൊരുത്തണം എന്ന് പറഞ്ഞ ഗാന്ധിയുടെ ചരിത്രം ഇപ്പോള്‍ പുനര്‍വായിക്കേണ്ടത് ഉണ്ടെന്നും ആ ദൗത്യം ന്യൂ ജനറേഷന്‍ ഏറ്റുപിടിക്കുന്നു എന്നത് ഏറെ ആശ്വാസകരമെന്നും മുസ്‌ലിം ലീഗ് ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.

ഇന്ത്യ രാജ്യത്തിന്റെ അപമാനമായി മോഡിയും അമിത് ഷായും മാറുമ്പോള്‍ ന്യൂനപക്ഷ സമൂഹം ഒറ്റ ക്കെട്ടായി ഇന്ത്യന്‍ സെക്യൂലറിസത്തെ സംരക്ഷിക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്തിന്റെ സംരക്ഷകരാകും എന്നതില്‍ യാതൊരു സംശയവും ഇല്ല എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഭയപ്പെടുത്തി കീഴ്‌പ്പെടുതാന്‍ നോക്കുന്ന തന്ത്രങ്ങള്‍ തിരുത്തല്‍ ശക്തികള്‍ക്ക് മുന്നില്‍ അസാധ്യമാണെന്നും നിര്‍ഭയത്തോടെ ജനാതിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

SHARE