എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 149 യാത്രക്കാര്‍

നെയ്‌റോബി : 149 യാത്രക്കാരുമായി അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് പോയ വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരെ കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇത്യോപ്യന്‍ പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

SHARE