യൂറോ വാര്‍ ഇന്നു മുതല്‍

ലണ്ടന്‍:ക്ലബ് ഫുട്‌ബോളിന്റെ തിരക്കേറിയ ലോകത്ത് നിന്ന് സൂപ്പര്‍ താരങ്ങളെല്ലാം ഇനി രാജ്യത്തിന്റെ കുപ്പായത്തില്‍. സൗഹൃദ മല്‍സരങ്ങളുടെയും യൂറോ യോഗ്യതാ മല്‍സരങ്ങളുടെയും ദിവസങ്ങളാണ് ഇനി. യൂറോയില്‍ ഇന്ന് നടക്കുന്നത് പത്ത്് മല്‍സരങ്ങളാണ്. ഹോളണ്ടും പോളണ്ടും ബെല്‍ജിയവും റഷ്യയുമെല്ലാം കളത്തിലുണ്ട്. ശക്തരായ ഡച്ച്് നിരയെ എതിര്‍ക്കുന്നത് ബെലാറൂസാണ്. പോളണ്ടിനെതിരെ രംഗത്ത്് വരുന്നത് ഓസ്ട്രിയ. പക്ഷേ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ബെല്‍ജിയവും റഷ്യയും തമ്മിലുള്ള അങ്കത്തിനാണ്. ലോകകപ്പില്‍ മിന്നല്‍ പ്രകടനം നടത്തിയവരാണ് റഷ്യക്കാര്‍. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ വരെ സധൈര്യം കുതിച്ചവരാണ് ഈഡന്‍ ഹസാര്‍ഡിന്റെ ബെല്‍ജിയം. ഇന്നത്തെ മല്‍സരങ്ങള്‍ ഇവയാണ്: ഹോളണ്ട്-ബെലാറൂസ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്-എസ്റ്റോണിയ, ക്രൊയേഷ്യ-അസര്‍ ബെയ്ജാന്‍, സ്ലോവാക്യ-ഹംഗറി, ഓസ്ട്രിയ-പോളണ്ട്, ഇസ്രാഈല്‍-സ്ലോവേനിയ, മാസിഡോണിയ-ലാത്‌വിയ, കസാക്കിസ്താന്‍-സ്‌ക്കോട്ട്‌ലാന്‍ഡ്, സൈപ്രസ്-സാന്‍ മറീനോ, ബെല്‍ജിയം-റഷ്യ. രണ്ട് സൗഹൃദ മല്‍സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. യു.എ.ഇ, സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ കോസോവോ ഡെന്മാര്‍ക്കിനെ എതിരിടും. അണ്ടര്‍ 21 തലത്തിലും ഇന്ന് സൗഹൃദ മല്‍സരങ്ങളുണ്ട്. ഇറ്റലി ഓസ്ട്രിയയെയും സ്‌പെയിന്‍ റൂമേനിയയെും ഇംഗ്ലണ്ട് പോളണ്ടിനെയും നേരിടും.

SHARE