വോട്ടിങ് മെഷിനിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നവരെ കേസില്‍ പെടുത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് മുല്ലപ്പള്ളി

വോട്ടിങ് മെഷിനിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നവരെ കേസില്‍ പെടുത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് മുല്ലപ്പള്ളി


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന നടപടി കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പദവിയും അധികാരവും ദുര്‍വിനിയോഗം ചെയ്യുന്ന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY