റിപ്പോര്‍ട്ടേഴ്‌സ് സര്‍വേ ഫലം പുറത്ത്; എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല, കോണ്‍ഗ്രസിന് മുന്നേറ്റം

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക് 152 സീറ്റും ലഭിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ 133 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ പ്രധാന സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ:

ഉത്തര്‍പ്രദേശ്: ബിജെപി 46, കോണ്‍ഗ്രസ് 6, മറ്റ് പാര്‍ട്ടികള്‍ 28

രാജസ്ഥാന്‍: ബിജെപി 18, കോണ്‍ഗ്രസ് 6

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെ.പി 15, കോണ്‍ഗ്രസ് 14.

കര്‍ണാടക: ബിജെപി 18, കോണ്‍ഗ്രസ് 9

ബിഹാര്‍: ബിജെപി 11, കോണ്‍ഗ്രസ് 6, മറ്റ് പാര്‍ട്ടികള്‍– 23.

പശ്ചിമ ബംഗാള്‍: ബിജെപി11, കോണ്‍ഗ്രസ് 4, തൃണമൂല്‍ കോണ്‍ഗ്രസ് 26, ഇടതുമുന്നണി 4

ഹരിയാന: ബിജെപി 7, കോണ്‍ഗ്രസ് 3, മറ്റുള്ളവര്‍ 0

പഞ്ചാബ്: ബിജെപി 1, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 4

കേവല ഭൂരിപക്ഷത്തില്‍ എന്‍.ഡി.എ വിജയിക്കുമെന്നായിരുന്നു മറ്റു എക്‌സിറ്റ് പോളുകള്‍ നല്‍കിയിരുന്ന സൂചന.

SHARE