Connect with us

More

എക്‌സിറ്റ് പോള്‍: പഞ്ചാബ് കോണ്‍ഗ്രസിന്; സര്‍വേ ഫലം ഇങ്ങനെ

Published

on

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു വരെ നേടാനാകുമെന്ന്് ഫലങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യടുഡെ-ആക്‌സിസ് സര്‍വേയില്‍ ആംആദ്മിക്ക് 42 മുതല്‍ 51 സീറ്റു വരെ പഞ്ചാബില്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അകാലിദളിന് നാലു മുതല്‍ ഏഴു വരെ സീറ്റുകള്‍ ലഭിച്ചേക്കും. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അനുകൂലമാണ് സര്‍വേ ഫലം. ബിജെപിക്ക് 185 സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമാജ് വാദി -കോണ്‍ഗ്രസ് സഖ്യത്തിന് 110 മുതല്‍ 130 സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ബിഎസ്പിക്കാവട്ടെ 57 മുതല്‍ 90 സീറ്റുകള്‍ ലഭിച്ചേക്കും.
പഞ്ചാബ് (117 സീറ്റുകള്‍)
കോണ്‍ഗ്രസ് -6271
എഎപി 42-51
അകാലിദള്‍ – 4-7

punjab
ഉത്തര്‍പ്രദേശ് (403 സീറ്റുകള്‍)
ബിജെപി – 185
എസ്പി – കോണ്‍ഗ്രസ് – 110-130
ബിഎസ്പി -57-90
മറ്റുള്ളവ – 8

up

മണിപ്പൂര്‍ (മൊത്തം 60 സീറ്റുകള്‍)

ബിജെപി- 25-31
കോണ്‍ഗ്രസ് – 17-23
മറ്റുള്ളവ – 9-15

manipur
ഗോവ (40 സീറ്റുകള്‍)
ബിജെപി – 15-21
കോണ്‍ഗ്രസ് -12-18
എഎപി – 0-4
മറ്റുള്ളവ – 2-8

goa

ഉത്തരാഖണ്ഡ് (70 സീറ്റുകള്‍)
ബിജെപി -42
കോണ്‍ഗ്രസ് -24

utharakand

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending