ഫേസ്ബുക്ക് പ്രണയം; വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പ്രണയിച്ച് കബളിപ്പിക്കപ്പെടുന്ന സംഭവത്തിന് ഒരു ഇരകൂടി. വെട്ടുക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു യുവാവ്. കേസില്‍ യുവാവ് അറസ്റ്റിലായി. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഒന്നരവര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പലയിടങ്ങളില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

SHARE