‘മനുഷ്യര്‍ അങ്ങനെയാണ്, ചിലര്‍ അത്ഭുതപ്പെടുത്തും, മറ്റു ചിലരാവട്ടെ…’; മമ്മൂട്ടി അഞ്ജുകുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി അഞ്ജുകുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കല്‍പറ്റയില്‍ നിന്ന് സര്‍വീസ് തുടങ്ങിയ, തിരക്ക് കുറഞ്ഞ ഗടഞഠഇ യാണ്, ആദ്യ ഓട്ടത്തില്‍ തന്നെ 2000 വെച്ചു നീട്ടിയപ്പോള്‍ കണ്ടക്ടര്‍ നിശേധഭാവത്തില്‍ മുഖം കോട്ടി, ബാഗ് തുറന്ന് കാട്ടി, കയ്യില്‍ ഒരഞ്ഞൂറും മൂന്ന് നാല് നൂറിന്റെ നോട്ടുകളും, ‘രക്ഷയില്ല ചില്ലറ തരൂ’ എന്റെ പേഴ്‌സില്‍ മൂന്ന് നാല് 2000 ങ്ങളല്ലാതെ വേറൊന്നുമല്ല, ബസ്സിലാണെങ്കില്‍ അധികം യാത്രക്കാരുമില്ല. കോഴിക്കോട് ഇറങ്ങി ഏതെങ്കിലും കടയില്‍ നിന്ന് ചില്ലറ വാങ്ങിച്ചു കൊടുക്കാം എന്നൊരു പ്രതീക്ഷയുമില്ല, ഏത് കടയില്‍ നിന്ന് തരാന്‍. ഇവിടെ ചില്ലറയല്ല എന്ന് കടക്കാര്‍ ബോര്‍ഡ് വെക്കുന്ന കാലമാണ്, 2000 വാങ്ങാതെ ടിക്കറ്റ് തന്ന് ‘എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കൂ ,സ്റ്റാന്റിലേക്ക് സുഹൃത്തുക്കളോട് ആരോടെങ്കിലും വരാന്‍ പറയൂ എന്ന് പറഞ്ഞ് ചെറുപ്പക്കാരനായ കണ്ടക്റ്റര്‍ മുന്നോട്ട് പോയി, എന്റെ അടുത്തടുത്ത സീറ്റുകളില്‍ ഓരോരുത്തര്‍ മാത്രം, ചിലര്‍ ഉറക്കമാണ്. ഒന്ന് രണ്ടു പേരോട് ചില്ലറ ചോദിച്ചു.. അവര്‍ ആദ്യം പേഴ്‌സ് മലര്‍ത്തി, പിന്നെ കൈ മലര്‍ത്തി, ഞാന്‍ സീറ്റിലേക്ക് മടങ്ങി ഫോണെടുത്ത് ഡയല്‍ ചെയ്യാന്‍ തുടങ്ങി, റേഞ്ച് കുറവാണ്. ചുരമിറങ്ങാന്‍ തുടങ്ങുകയാണ്.
അല്‍പ്പം കഴിഞ്ഞ് പുറകില്‍ നിന്ന് ഒരാള്‍ വിളിച്ചു, ഇരുനൂറിന്റെ നോട്ട് വെച്ചു നീട്ടി. കാശ് കൊടുക്ക് ബാക്കി പിന്നെ ആലോചിക്കാം എന്നു പറഞ്ഞു. ഒന്ന് സന്ദേഹിച്ചപ്പോള്‍ ആള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു വാങ്ങാന്‍. കോഴിക്കോട് നിന്ന് തരാം എന്ന് പറഞ്ഞു നന്ദി പറഞ്ഞു.പക്ഷെ ആള്‍ കോഴിക്കോടിന് മുമ്പ് ഇറങ്ങും, ഞാന്‍ അക്കൗണ്ട് നമ്പര്‍ ചോദിച്ചു..ചിരിച്ചു കൊണ്ട് അതല്ലല്ലോ ഇപ്പൊ അത്യാവശ്യം. ഇങ്ങള് ടിക്കറ്റെടുക്ക് എന്നു പറഞ്ഞു, രാകേഷ് എന്നാണ് പേര് , സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ സെക്ഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം കിട്ടി കോഴിക്കോടാണ്. മനസ്സ് പോലെ തന്നെ സുന്ദരനായ മനുഷ്യന്‍.ടിക്കറ്റെടുത്ത് വന്ന് മൂപ്പരോട് അല്‍പ്പം സംസാരിച്ചു. മനുഷ്യന്മാര്‍ ചിലപ്പോള്‍ അത്ഭുതപ്പെടുത്തും, ചിലപ്പോള്‍ വല്ലാതെ നിരാശരാക്കിക്കളയും.

ഇതൊക്കെ ഒരു മനസ്സാണ്. ചുറ്റുപാടും നോക്കാനും തിരിച്ചറിയാനുമുള്ള മനസ്സ്. തരുന്നതിന്റെ മൂല്യം എത്രയെന്നല്ല. പ്രവര്‍ത്തിയുടെ മൂല്യമാണ് വലുത്. അളക്കാന്‍ പറ്റാത്തത്ര നന്മകള്‍ മനസ്സുകളില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍. ഈ ബസ്സില്‍ ഉറങ്ങിക്കിടക്കുന്ന, പുറത്തേക്ക് നോക്കി നില്‍ക്കുന്ന, മൊബൈല്‍ കുത്തിയിരുന്ന ഓരോ മനുഷ്യരിലും ഇത് പോലുള്ള എന്തെങ്കിലുമൊക്കെ നന്മകള്‍ ഉണ്ടാകും. ഏതെങ്കിലും വേളയില്‍ അത് പ്രകാശിക്കും, അതില്‍ ചിലര്‍ ജീവിതങ്ങള്‍ തന്നെ കൊളുത്തിയെടുക്കും.

ഇപ്പോള്‍ കഴിഞ്ഞ വെള്ളിയാഴ്ച എന്റെ അടുത്ത സുഹൃത്തിന് നേരിട്ട ഒരനുഭവം പറഞ്ഞത് ഓര്‍മ്മ വരുന്നു. ബാംഗ്ലൂരില്‍ ജ്യേഷ്ഠന്റെ മകളുടെ ചികിത്സാര്‍ത്തം അവന് ആശുപത്രിക്കാലമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് പോവാന്‍ നില്‍ക്കുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ വന്ന് പറഞ്ഞു’ ടാക്‌സി വിളിച്ചു കുടുംബ സമേതം പള്ളിയില്‍ പോകണം. പെട്ടെന്ന് കാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല , ഞാന്‍ ഇവിടെ തന്നെ കാണും, ഹോട്ടല്‍ ബിസിനസ് കാരനാണ്, ഒരു 3500 തന്ന് സഹായിക്കണം. അല്‍പ്പം സംസാരിച്ചപ്പോള്‍ തന്നെ അവന്‍ പെട്ടെന്ന് ശാുൃലലൈറ ആയി, കുലീനന്‍, മാന്യന്‍, ദീന്‍ദാരി, താടിയും തൊപ്പിയുമൊക്കെയുണ്ട്.
അരരീൗി േിൗായലൃ തന്നാല്‍ ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാമെന്ന് അയാള്‍ പറഞ്ഞു. അവന്‍ 3500 നൊപ്പം അക്കൗണ്ട് നമ്പറും അയാള്‍ രസീറ്റായി ഫോണ്‍ നമ്പറും കൈമാറി. രണ്ടു പേര്‍ക്കും തിരക്കാണ്, നന്ദി പറഞ്ഞ് അയാളും ഇത്രേം വലിയ മനുഷ്യന്‍ പണം വാങ്ങാന്‍ എന്നെത്തന്നെ തിരഞ്ഞെടുത്തല്ലോ എന്ന മഹാഭാഗ്യത്തില്‍ ഇവനും പെട്ടെന്ന് നടന്നു പോയി.

ഇപ്പോള്‍ ഒരാഴ്ചയായി. അവന്റെ അക്കൗണ്ട് അനങ്ങിയിട്ടില്ല, അയാള്‍ തന്ന ഫോണ്‍ നമ്പര്‍ നിലവിലില്ല. അവന്‍ അന്ന് എന്നെ വിളിച്ചു കാര്യം പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞിരുന്നു’ മോനേ നീ വിദഗ്ദമായി പറ്റിക്കപ്പെട്ടു എന്ന്’.. ഇപ്പോള്‍ ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ ചോദിച്ചു ‘ ഈ ആശുപത്രി വാസക്കാരായ മനുഷ്യരെ പറ്റിക്കാന്‍ എളുപ്പമാണ് ല്ലേ എന്ന്’

ഇത്തരം സന്ദര്‍ഭങ്ങളിലും ഒന്നേ പറയാനുള്ളൂ വല്ലാത്ത മനുഷ്യര്‍..കൊടുത്തവനും വാങ്ങിയനും

SHARE