സാമൂഹിക മാധ്യമങ്ങളില്‍ വിഷം കലര്‍ത്തുന്നുവെന്ന് വ്യാജവാര്‍ത്ത; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കോവിഡ് സമയത്ത് വ്യാജ വാര്‍ത്ത പരത്തിയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിച്ച ആളെയാണ് തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചാമക്കാല കോലോത്തുംപറമ്പില്‍ അബ്ദുറഹ്മാന്‍ കുട്ടി ആണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇദ്ദേഹം.

ചെന്ത്രാപ്പിന്നി മണ്ഡലം കമ്മറ്റി, ബി.ജെ.പി എടത്തുരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി എന്നിവരാണ് പൊലീസിന് പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുത്. അവര്‍ സാമൂഹിക അടുക്കളയില്‍ വിഷം കലര്‍ത്തുമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്.

SHARE