Connect with us

More

പ്രമുഖരെ വേണമെന്ന ആവശ്യവുമായി മെസ്സി; ക്ലബ്ബ് വിടുമെന്ന ഭീഷണി

Published

on

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്‌സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. ബാഴ്‌സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്‌ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരവും ബാഴ്‌സയെ വിട്ടുപോകാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനോട് ബാഴ്‌സ തോറ്റതോടെ ടീം മാനേജ്‌മെന്റിനു മുന്നില്‍ മെസി പുതിയ നിബന്ധനകള്‍ വെച്ചതായാണ് വിവരം. എയ്ഞ്ചല്‍ ഡി മരിയ, അന്റോയിന്‍ ഗ്രീസ്മാന്‍, പൗലോ ഡിബാല എന്നിവരിലൊരാളെ നെയ്മറിന്റെ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് മെസി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ആരെയെങ്കിലും ടീമിലെത്തിച്ചില്ലെങ്കില്‍ ടീം വിടുമെന്ന സൂചന മെസി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരാണ് മെസിയുടെ ഫേവറിറ്റ്. ഇവരെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഗ്രീസ്മാനെയെങ്കിലും എത്തിക്കണമെന്നാണ് മെസിയുടെ ആവശ്യം.
1503039322_15be4 1503039338_5e30d 1503039404_4e6f8അതേ സമയം മെസ്സിക്കായി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും രംഗത്തുണ്ട്. ബാഴ്‌സയുമായുളള പുതിയ കരാറില്‍ മെസി ഒപ്പിടാത്തതാണ് സംശയങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബാഴ്‌സയുമായി ഈ ജൂലൈയില്‍ ആഴ്ച്ചയില്‍ അഞ്ച് ലക്ഷം യൂറോ പ്രതിഫലത്തില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് മെസി കരാര്‍ ഒപ്പിട്ടതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മെസി ഇതുവരെ ആ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്‌ട്രോ സ്ഥിരീകരിച്ചതോടെയാണ് താരത്തിനായി ചെല്‍സിയും സിറ്റിയും വീണ്ടും ശ്രമം ആരംഭിച്ചത്.

‘ഞങ്ങളെല്ലാം അതിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും യോജിപ്പില്‍ എത്തിയതുമാണ് എന്നാല്‍ ആ ഒപ്പ് മാത്രം മെസി ഇതുവരെ ഇട്ടിട്ടില്ല’ മെസ്‌ട്രോ പറയുന്നു. മെസ്സിയുടെ ജോലിഭാരമാണ് ഒപ്പിടാന്‍ സമയം ലഭിക്കാത്തതെന്നാണ് മെസ്‌ട്രോ നല്‍കുന്ന വിശദീകരണം. എല്ലാവരും ഇക്കാര്യം ഉറ്റ് നോക്കുകയാണെന്നും ബാഴ്‌സലോണ വൈസ് പ്രസിഡന്റ് പറയുന്നു.

അതെസമയം മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ശൈഖ് മന്‍സൂറിന്റെ ട്വീറ്റും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഉടനുണ്ടാകും എന്നാണ് ശൈഖ് മന്‍സൂര്‍ അവകാശപ്പെടുന്നത്. ഇത് ലയണല്‍ മെസ്സിയെ ചുറ്റിപറ്റിയാണെന്ന ചര്‍ച്ച സജീവമാണ്. ഖത്തര്‍ ഉടമസ്ഥതയിലുളള പിഎസ്ജി റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത് നിലവില്‍ അവരുടെ ബദ്ധശത്രുക്കളായ യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അതിന് പകരമായാണ് മെസിയെ തന്നെ പണമെറിഞ്ഞ് പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മെസിയ്ക്ക് പിന്നാലെ ചെല്‍സിയും ഉണ്ടെന്ന വാര്‍ത്തകളും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കറിനെ വിറ്റ തുകയും കോസ്റ്റയെ വില്‍ക്കുന്ന തുകയും ചേര്‍ത്ത് മെസിയെ സ്വന്തം നിരയിലെത്തിക്കാമെന്നാണ് ചെല്‍സി കണക്ക് കൂട്ടുന്നത്. നേരത്തെ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending