മകളുടെ വിവാഹ സല്‍കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു

മകളുടെ വിവാഹ സല്‍ക്കാരത്തില്‍ സംഘടിപ്പിച്ച ഗാനമേളയില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് ഇന്‍സ്പക്ടറായ വിഷ്ണു കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ വീട്ടില്‍ വിഷ്ണുണ് മരിച്ചത്. മകളുടെ കല്യാണത്തലേനാണ് ഗാനമേള നടന്നത്. പാട്ടുപാടി കൊണ്ടിരിക്കെ പെട്ടെന്ന് നില്‍പ് ഉറക്കാതെ തോന്നുകയും വേദിയില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകളേയും ഭാര്യയേയും മരണവിവരം അറിയിച്ചത്. കൊല്ലം കണ്‍ട്രോള്‍ റൂമില്‍ എസ്‌ഐ ആയി സേവനം അനുഷ്ഠിക്കവെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.

SHARE