ആ ഷൂ എടുത്ത പ്രിയങ്കയുടെ കൈവെള്ളയിൽ ഒരുമ്മ…

ആ ഷൂ എടുത്ത പ്രിയങ്കയുടെ കൈവെള്ളയിൽ ഒരുമ്മ…

ഷൈബിന്‍ നന്‍മിണ്ട

രാവിലെ മുതൽ കല്പറ്റയിൽ ഏറ്റവും പ്രയാസം അനുഭവിച്ചത് മാധ്യമപ്രവർത്തകരായിരുന്നു. 
രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്നതിന്റെ ഭാഗമായ് അഭൂതപൂർവമായ ജനസഞ്ചയമാണ് കല്പറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. അക്ഷരാർത്ഥത്തിൽ ഇളകി മറിയുന്ന പുരുഷാരം. ദേശീയ-സംസ്ഥാന മാധ്യമ പ്രതിനിധികൾ വേറെയും. ഏവരെയും വട്ടം കറക്കി എസ് പി ജി. 
ഉച്ചവെയിൽ ഉച്ചിയിൽ കത്തിനിൽക്കുമ്പോൾ റോഡ്ഷോ… ഉയരം കൂടിയ തുറന്ന വാഹനത്തിൽ
പ്രിയങ്കയും രാഹുലും സൂര്യകോപത്തെ അതിജീവിച്ചതിൽ അത്ഭുതം.

പരിപാടി അവസാനിക്കാറായപ്പോൾ എസ് കെ എം ജെ സ്കൂൾ മൈതാനിയിൽ മൺതിട്ടയിൽ കയറി ഫോട്ടോഗ്രാഫേഴ്സ് സഞ്ചരിച്ച വാഹനം ചരിഞ്ഞു. കുറച്ചുപേർക്ക് പരുക്കേറ്റു.

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ രാഹുലും സഹോദരിയും. മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ വീണുകിടന്ന രണ്ട് ഷൂവുമായ് ആംബുലൻസിനടുത്തേക്ക് ഓടുന്ന പ്രിയങ്ക. തിരക്കിനിടയിൽ കൈ തട്ടി നിലത്തുവീണ ഷൂ പിന്നെയും എടുക്കുന്നു. പരുക്കേറ്റ മാധ്യമ പ്രവർത്തകന്റെ പാദരക്ഷകൾ കൈയിൽ പിടിച്ച് പിന്നാലെ…
മറ്റൊരാളെ ഏല്പിക്കാമായിരുന്നിട്ടും…

എത്ര കോൺഗ്രസ് നേതാക്കൾ ഇങ്ങനെ ചെയ്യും ? എത്ര മറ്റു നേതാക്കൾ…

നിനക്കെന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ എന്ന് അണികളോട് ചോദിക്കുന്ന നേതാക്കളുടെ കാലമാണിത്.

ആ പാദരക്ഷകൾ വലിയൊരു പ്രതീകമാണ്.

രാഹുൽ മാത്രമല്ല പ്രിയങ്കയും പങ്കുവെക്കുന്ന രാഷ്ട്രീയ മാന്യത, മിതത്വം, 
വിദ്വേഷ രാഷ്ട്രീയ പ്രസരണ കാലത്ത് പ്രതീക്ഷ തന്നെയാണ്…

NO COMMENTS

LEAVE A REPLY