കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ നടി അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ-സീരിയല്‍ നടി അറസ്റ്റില്‍. നടി അശ്വതി ബാബുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിലെ ഇവരുടെ ഫഌറ്റില്‍ നിന്നാണ് എംഡിഎംഎ എന്ന ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് നടി ലഹരിമരുന്നെത്തിച്ചതെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ ഡ്രൈവര്‍ ബിനോയിയേയും തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

SHARE