വിമാനത്തില്‍ തീ;എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

വിമാനത്തില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.ദില്ലി – ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നോസ് ലാന്‍ഡിംഗ് ഗിയറിലെ തകരാറുള്‍പ്പടെ ചില യന്ത്രത്തകരാറുകളുള്ളതിനാലാണ് വിമാനം അടിയന്തരമായി തിരികെ ഇറക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വ്യക്തമാക്കി. വിമാനത്തില്‍ തീ പടരാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

SHARE