ഷോപ്പിങ് മാളില്‍ തീപിടിത്തം; 37 മരണം

മോസ്‌കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. 69 പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര്‍ കുട്ടികളാണ്. ഷോപ്പിങ് മാളിനുള്ളിലെ സിനിമാ തിയേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

തീ പിടിത്തമുണ്ടായ സമയത്ത് മാളിനുള്ളില്‍ 200ലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ നൂറോളം പേരെ രക്ഷിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 660 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

SHARE