ഭക്ഷ്യവിഷബാധ; കൊല്ലത്ത് മൂന്നരവയസുകാരി മരിച്ചു

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് മൂന്നരവയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍ നിന്നു വാങ്ങിയ ആഹാരം കഴിച്ചശേഷം കുട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.

SHARE