Connect with us

More

ചിലര്‍ ചെയ്ത തെറ്റിന് ഓസീസ് ടീമിനെ ആക്ഷേപിക്കരുത്: ബ്രെറ്റ്‌ലീ

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: നടക്കാവ് ഗവ:ഗേള്‍സ് എച്ച്.എസ്.എസിലെ കൗമാര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ചാണ് വ്യാഴാഴ്ച ദിനം കടന്നുപോയത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്‌ലീയ്‌ക്കൊപ്പം പന്ത്തട്ടാനുള്ള ഭാഗ്യമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചത്. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച ഓസീസ് ക്രിക്കറ്റര്‍, നടക്കാവിലെ ഗ്രൗണ്ടില്‍ ഗോളിയായും ഗോളടിച്ചും തിളങ്ങി. ചുറ്റുംകൂടിയ ആരാധകരുടെ കൈയടിയ്ക്ക് നടുവിലൂടെ ഗോള്‍പോസ്റ്റില്‍ നിലയുറപ്പിച്ച ലീ, നടക്കാവ് സ്‌കൂളിലെ കൊച്ചുമിടുക്കികള്‍ ഉതിര്‍ത്ത ഓരോ പെനാല്‍റ്റി ഷോട്ടും കൈകൊണ്ടും കാലുകൊണ്ടും തട്ടിയകറ്റി. ഗോള്‍വലചലിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മാറിമാറി കിക്കെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ മുന്‍ ഓസീസ് താരം തയാറായില്ല. ഒടുവില്‍ ടീമിലെ ഏറ്റവും ജൂനിയര്‍ താരത്തിന്റെ ഉയര്‍ത്തിയടിച്ച ഷോട്ടില്‍ ലീയുടെ പ്രതിരോധം പാളി.പത്ത് ഷോട്ട് ഉതിര്‍ത്തതില്‍ മൂന്ന് ഗോള്‍നേടാനായതിന്റെ ആശ്വാസത്തിലായിരുന്നു കായികാധ്യാപിക ഫൗസിയയുടെ കുട്ടികള്‍. ഗോളിയുടെ ഗ്ലൗസ് ഊരിമാറ്റി പെനാല്‍റ്റി സ്‌പോട്ടിലെത്തിയ ബ്രെറ്റ്‌ലീ കിടിലന്‍ഷോട്ടുകള്‍ ഉതിര്‍ത്തും കളംനിറഞ്ഞു.
കൗമാരതാരങ്ങളോട് സംവദിക്കാന്‍ സമയം കണ്ടെത്തിയ ബ്രെറ്റ്‌ലീ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല. പ്രിസം പദ്ധതി നടപ്പിലാക്കിയ നടക്കാവ് സ്‌കൂളിലെ അക്കാദമിക്, കായിക സൗകര്യങ്ങള്‍ അദ്ദേഹം നടന്നുകണ്ടു. തുടര്‍ന്ന് ലീഡര്‍ഷിപ്പും സ്‌പോര്‍ട്‌സും എന്ന വിഷയത്തില്‍ ബ്രെറ്റ് ലീയും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോനും ഫയര്‍സൈഡ് ചാറ്റ് നടത്തി. പന്ത്ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് ടീമിനെയൊക്കാതെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ബ്രെറ്റ്‌ലീ പറഞ്ഞു. ഏതാനുംചിലര്‍ ചെയ്ത തെറ്റിന് ലക്ഷക്കണക്കിനുള്ള ഓസീസുകാരെ ക്രൂഷിക്കരുത്. കായികരംഗവും വ്യവസായവും തമ്മിലുള്ള കിടമത്സരങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങളുണ്ടാകും. ഇതുപോലെയുള്ള തെറ്റായ പ്രവണതകകള്‍ മാറ്റിവെച്ച് ഭാവിയെ കുറിച്ച് ചിന്തിക്കാമെന്നും ബ്രെറ്റ്‌ലീ പറഞ്ഞു.
ഒരിക്കലും നിശ്ചയദാര്‍ഢ്യം കൈവിടരുതെന്ന പാഠമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ബ്രെറ്റ്‌ലീ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ലോകത്തുനിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി തുടരുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍, കെഫ് ഹോള്‍ഡിംഗ്‌സ് പ്രൊജക്റ്റ് മാനേജര്‍ സോഫിയ ഫൈസല്‍, കെഫ് ഹോള്‍ഡിംഗ്‌സ് സിഇഒ റിച്ചാര്‍ഡ് പാറ്റ്ല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലൂഷ് കെ. എന്നിവര്‍ സംബന്ധിച്ചു.

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

Trending