തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാര്‍ഖണ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാര്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ ഉമാ ശങ്കര്‍ അകേലയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയാവാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അകേല ബിജെപി വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

എഐസിസിയുടെ ചുമതലയുള്ള ആര്‍പിഎന്‍ സിങ്, ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍, ഹജരിബഗ് ജില്ലാ കോണ്‍ഗ്രസ് നേതാവ് ദേവ്‌രാജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അകേല ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ബര്‍ഹി സീറ്റില്‍ നിന്ന് അകേല തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.

SHARE