1000 കോടി കുടിയേറ്റ തൊഴിലാളികള്‍ക്കെത്തില്ല; സ്ഥിരം തെറ്റ് തുടരരുതെന്ന് ചിദംബരം

പിഎം കെയര്‍ ഫണ്ടില്‍ നിന്ന് 1000 കോടി രൂപ കുടിയേറ്റക്കാര്‍ക്ക് നേരിട്ട് പോകില്ലെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ച് പി.ചിദംബരം കഴിഞ്ഞ ദിവസവും രംഗത്തെത്തിയരുന്നു. ലക്ഷക്കണക്കിന് ദരിദ്രര്‍ക്കും വിശക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും പാക്കേജില്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് സ്ഥിരം തെറ്റ് തുടരരുതെന്ന് അപേക്ഷയുമായി ചിദംബരത്തിന്റെ ട്വീറ്റ്.

‘കുടിയേറ്റ തൊഴിലാളികള്‍ക്കായി പിഎം-കെയര്‍സ് 1000 കോടി രൂപ അനുവദിച്ചു. പണം കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കില്ല. യാത്ര, താമസം എന്നിവയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കില്ല. മരുന്നും ഭക്ഷണം എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനായി ഈ പണം നല്‍കില്ല. ഇതൊന്നും കുടിയേറ്റ തൊഴിലാളികളുടെ കൈകളിലേക്ക് പോകില്ല. ദയവായി സ്ഥിരം തെറ്റ് തുടരരുതെന്നും, ചിദംബരം ട്വീറ്റ് ചെയ്തു.

എല്ലാ പ്രതിബന്ധങ്ങളെയും ആക്രമണങ്ങളേയും മറികടന്ന് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയ ഒരു കുടിയേറ്റ തൊഴിലാളിയെ എടുക്കുക. അവര്‍ക്ക് ഗ്രാമത്തില്‍ ജോലികളൊന്നുമില്ല. അളുകള്‍ക്ക് ജോലിയോ വരുമാനമോ ഇല്ല. അവന്‍ എങ്ങനെ ഇത് അതിജീവിക്കുകയും കുടുംബത്തെ പോറ്റുകയും ചെയ്യും? ചിദംബരം ട്വീറ്റില്‍ ചോദിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് വീണ്ടും വിശദീകരണം നടത്താനിരിക്കെയാണ് വിമര്‍ശനവുമായി മുന്‍ ധനമന്ത്രി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ദരിദ്രര്‍ക്കും വിശക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും പാക്കേജില്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് ഇന്നലെ തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്കായി മൂന്നു ലക്ഷം കോടി വായ്പ അനുവദിച്ചത്. എന്നാല്‍ ബാക്കി വരുന്ന 16.4 ലക്ഷം കോടി എവിടെയാണെന്നും അദ്ദേഹം ഇന്നലെ ചോദ്യമുന്നയിച്ചിരുന്നു. ചെറുകിട മേഖലയിലെ പാക്കേജ് അല്ലാത്ത പ്രഖ്യാപനങ്ങളില്‍ സമ്പൂര്‍ണ്ണ നിരാശ മാത്രമാണ് ഉള്ളത് അദ്ദേഹം പറഞ്ഞു.

‘ഈ സര്‍ക്കാര്‍ സ്വന്തം ഭയത്തിന്റെയും അജ്ഞതയുടെയും തടവിലാണ്. സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍ അതു ചെയ്യുന്നില്ല. സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കണം. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാനുള്ള അധികാരം നല്‍കണം. എന്നാല്‍ അതിന് അനുവദിക്കുന്നില്ല’- അദ്ദേഹം പറഞ്ഞു.

രാജ്യത്തെ താഴേത്തട്ടിലുള്ള 13 കോടി കുടുംബങ്ങള്‍ക്കായി പണമെത്തിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അയ്യായിരം രൂപ നല്‍കിയാല്‍ പോലും ഇതിനായി ആകെ വരുന്നത് 65,0000 കോടി രൂപ മാത്രമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE