നെഞ്ചുവേദന: സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക്‌ വിധേയനാക്കിയെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും യതീന്ദ്ര അറിയിച്ചു.
കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ പരാജത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചിരുന്നു.

SHARE