പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: എടവണ്ണയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പന്‍ മജീദിന്റെ മകന്‍ നിബിന്‍ മുഹമ്മദാണ് മരിച്ചത്. ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കില്‍ പെട്ട് കാണാതായത്. കൊച്ചുമകന്‍ ഒഴുക്കില്‍ പെട്ട വിവരമറിഞ്ഞ് കുഴഞ്ഞുവീണ നിബിന്റെ വല്ലിമ്മ നഫീസയും ഇന്നലെ വൈകീട്ട് മരിച്ചിരുന്നു.

SHARE