തമിഴ്‌നാട്ടില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു

കോഴിക്കോട്: മലയാളി കളായ ഒരു കടുംബത്തിലെ നാലുപേര്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി പരേതനായ കുഞ്ഞഹമ്മദിനെ മകന്‍ അബ്ദു റഷീദ് (42) ഭാര്യ റസീന (35) മക്കള്‍ ലാമിയ (13) ബാസില്‍ (12) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മറ്റൊരു മകന്‍ ഫായിസിന്‌ പരിക്കേറ്റു.
ഇന്ന് രാവിലെ തമിഴ്‌നാട് തേനി വെത്തിലക്കുണ്ടില്‍ വെച്ചാണ് അപകടം നടന്നത്. ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുല്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു.

അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തേനിയിലെ ആസ്‌പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY