Connect with us

More

കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

Published

on

രണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍, സമരത്തിന്റെ കേന്ദ്രഭൂമിയായ മുക്കം എരഞ്ഞിമാവില്‍ എത്തിയത്.

നോട്ടീസോ മുന്നറിയപ്പോ ധാരണയോ ഇല്ലാതെ കിടപ്പാടത്തിലേക്കും കൃഷിയിടത്തിലേക്കും ജെ.സി.ബിയുമായെത്തിയ ഗെയിലും പൊലീസും നടത്തിയ മനുഷ്യത്വരഹിതമായ ചെയ്തികളെകുറിച്ച് ഇരകള്‍ നേതാക്കള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെന്നും പൊലീസിനെ കല്ലെറിഞ്ഞും ആരോപിച്ച് വീടുകളില്‍ കയറി നടത്തിയ അതിക്രമങ്ങളുടെ വേദനയും രോഷവും ജനം പങ്കുവെച്ചു. ബാത്ത്‌റൂമില്‍ കയറി കുളിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പോലും പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചത് കണ്ണീരോടെയാണ് പ്രദേശവാസികള്‍ വിവരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീടുകളുടെ വാതില്‍ ചവിട്ടിപൊളിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രാജ് ഗെയിലും വികസനവും ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണുയര്‍ത്തുന്നത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുതിര്‍ന്നവരെയും കളിക്കാന്‍ പോയ കുട്ടികളെയും ജയിലിലേക്ക് കൊണ്ടുപോയ കദനകഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരകളും എരഞ്ഞിമാവില്‍ ഐക്യദാര്‍ഢ്യവുമായെത്തി. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് എരഞ്ഞിമാവില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ തീവ്രവാദ മുദ്രചാര്‍ത്തി സമരം അടിച്ചമര്‍ത്താനുള്ള സി.പി.എം- പൊലീസ് ശ്രമം ഗ്യാസായി. ഹര്‍ഷാരവത്തോടെയാണ് നേതാക്കളുടെ വാക്കുകളെ ജനം ഏറ്റെടുത്തത്. ഗെയില്‍ പദ്ധതി പ്രവൃത്തി ഇന്നലെ നടക്കാത്തത് പ്രദേശത്തെ സംഘര്‍ഷത്തിന് അയവു വരുത്തിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുമായി ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോയാല്‍ അതിന്റെ പ്രത്യാഘാതത്തിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജനകീയ സമ്മേളനം മുന്നറിയിപ്പ് നല്‍കി.

പണിയിലുടക്കി ചര്‍ച്ച

ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്ന ഘട്ടമെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി. ആറിന് വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം ചേരുക. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിക്കും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ച ശേഷം മാത്രമെ ചര്‍ച്ചക്ക് പ്രസക്തിയൊളളൂവെന്നാണ് സമരസമിതി നിലപാട്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

നേതാക്കള്‍ പോയതോടെ പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ ബലത്തില്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയുള്ള നിര്‍മാണ പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. വീടുകള്‍ തോറും കയറി ഇറങ്ങി സമരക്കാരെ വേട്ടയാടുന്നതിനാല്‍ പല കുടുംബങ്ങളും സ്ഥലം വിട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റും പരുക്കേറ്റ് ഒട്ടേറെ പേര്‍ ചികിത്സയിലാണ്. 33 പേര്‍ റിമാന്റിലും നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. എണ്ണൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്: പി.കെ കുഞ്ഞാലിക്കുട്ടി
ബലം പ്രയോഗിച്ച് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാവണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എരഞ്ഞിമാവിലെത്തി ഗെയില്‍ ഇരകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നോട്ടാസ് പോലും നല്‍കാതെ ജെ.സി.ബിയുമായി കടന്നുകയറി പൈപ്പിടുന്നതും ബലപ്രയോഗത്തിന് മുതിരുന്നതും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. ഇരകള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാറിനും ഗെയിലിനും പറയാനുള്ളത് അവര്‍ക്കും പറയാം. ആശങ്ക ദൂരീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് വികസനം നടപ്പാക്കേണ്ടത്. ആരും വികസനത്തിന് എതിരല്ല. പക്ഷെ, അതു നടപ്പാക്കാനും പ്രയോഗത്തില്‍ വരുത്താനും ഒരു രീതിയുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല. അനിഷ്ട സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമരം അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല: സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

ഗെയില്‍ പ്രശ്‌നത്തില്‍പൈപ്പ് ലെയിന്‍ പദ്ധതിക്കെതിരെ മുക്കത്ത് സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതയാത്രയുടെ എറണകുളം ജില്ലാ പര്യടനത്തിനിടെ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എത്രയും പെട്ടന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പിന്തുണ നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം.

മുക്കത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമവായമാണ് ആവശ്യം. പ്രായോഗിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. തെളിവില്ലാതെ തീവ്രവാദ ബന്ധം ആരോപിക്കാനാകില്ല.

പൊലീസിന്റെ ഭാഗത്ത് ഒറ്റപ്പെട്ട വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കാനം പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഔചിത്യത്തെ കുറിച്ച് തോമസ് ചാണ്ടി തന്നെയാണ് ചിന്തിക്കേണ്ടത്. അദ്ദേഹം കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending