പുലിമുരുകന്‍ 100കോടി നേടിയതിനെതിരെ ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍. മലയാള സിനിമകളുടെ റിലീസ് അടക്കമുള്ളവ നിര്‍ത്തിവെച്ച പ്രതിസന്ധിക്ക് കാരണം സിനിമക്കാര്‍ തന്നെയാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

പുലിമുരുകന്‍ 100കോടി നേടിയതിന് കാരണം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതാണ്. സിനിമ പച്ചപിടിച്ചാല്‍ സമരമെന്നത് സ്ഥിരമായി. സിനിമ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഗണേഷ് പറഞ്ഞു. തമിഴ്‌നാട്ടിലെപോലെ ഇവിടെയും ഇതിനായി നിയമം കൊണ്ടുവരണം. ടിക്കറ്റ് നിരക്കുകള്‍ 350 മുതല്‍ 500വരെ ചുമത്തുന്നത് അന്യായമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

സിനിമാമേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി ഏകെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കും. പാലക്കാട് വടക്കഞ്ചേരിയിലാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടന പ്രതിനിധികളുമായുള്ള ചര്‍ച്ച നടക്കുന്നത്.

SHARE