എതിര്‍ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച സംഭവം ;ഗംഭീര്‍ മാപ്പ് പറയണം

ദില്ലിയില്‍ നാളെ പോളിംഗ് നടക്കാനിരിക്കെ കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ആതിഷിയെ അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീല്‍ നോട്ടീസയച്ചത്.
ജാതി അധിക്ഷേപമടക്കം നടത്തിയെന്ന് ആരോപിച്ച് ആതിഷി ഉയര്‍ത്തിയ പരാതി തെരഞ്ഞെടുപ്പ് മുഖത്ത് അവസാന മണിക്കൂറുകളില്‍ ചൂടേറിയ ചര്‍ച്ചയാണ്. മാപ്പ് പറഞ്ഞ് പത്രത്തില്‍ പരസ്യം നല്‍കിയില്ലെങ്കില്‍ നിയമ നടപടി തുടരുമെന്ന് വ്യക്തമാക്കിയാണ് ആം ആദ്മിയുടെ നോട്ടീസ്.
അതേസമയം, ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് പറഞ്ഞ ഗൗതം ഗംഭീര്‍, കെജ്രിവാളിനെ ലക്ഷ്യം വച്ചാണ് മറുപടികള്‍ നല്‍കുന്നത്.