കറുത്തവര്‍ഗക്കാരനെ കഴുത്തില്‍ കാല്‍മുട്ട് വച്ച് ഞെരിച്ച് കൊന്ന സംഭവം; സാക്ഷിമൊഴി പുറത്ത്

അമേരിക്കയിലെ മിനിയപൊലിസില്‍ പൊലീസുകാരന്‍ കാല്‍മുട്ട് കഴുത്തില്‍ വച്ച് ഞെരിച്ച് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് ഫ്‌ളോയ്ഡ് അപേക്ഷിച്ചിരുന്നു. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരുക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.

‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി എന്ന് ഫ്‌ളോയ്ഡ് കരഞ്ഞു കൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചിരുന്നു എന്നാല്‍ പൊലീസുകാരനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയപൊലിസ് ഡിപാര്‍ട്‌മെന്റില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്നു മിനിയപൊലിസില്‍ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപ്പടരുകയാണ് .

SHARE