കൊല്ലത്ത് ആറു വയസ്സുകാരിയെ കാണാതായി

കൊല്ലം: കൊല്ലം നടുമണ്‍കാവില്‍ നിന്നും ആറ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. വീട്ടിനുള്ളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

SHARE