ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് ക്ഷണം

ന്യൂഡൽഹി: യുഎഇയിൽ മാർച്ചിൽ നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ പങ്കെടുക്കാൻ  മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം.

യു.എ. ഇ. യുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അൽബാനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന 126 രാജ്യങ്ങൾ പങ്കെടുക്കുന്ന ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാൻ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു.

യു. എ. ഇ മലയാളികൾക്ക് രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ സഹകരണവും സ്നേഹവും യു.എ.ഇ. ഹൃദയത്തോട് ചേർത്തു വയ്ക്കുന്നതായി സ്ഥാനപതി പറഞ്ഞു. യു. എ. ഇ യിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാർ പൊതുവെയും മലയാളികൾ പ്രത്യേകിച്ചും രാജ്യത്തിന്റെ നിർമ്മാണത്തിലും പുരോഗതിയിലും പ്രത്യേക പങ്കാണ് വഹിക്കുന്നതെന്നും അമ്പാസിഡർ പറഞ്ഞു.