Connect with us

More

ബി.ജെ.പിക്ക് വെല്ലുവിളി: ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

Published

on

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍ വിശ്വാസം നേടാന്‍ ബി.ജെ.പിക്ക് 19 എം.എല്‍.എമാരുടെ പിന്തുണ വേണം. പരീക്കര്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സാഹചര്യത്തിലും നിര്യാണത്തിനുശേഷവും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.

നാടകീയതകള്‍ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനാണ് പ്രമോദ് സാവന്ത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു. .പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും തുടര്‍ന്ന ഘടക കക്ഷികളുടെ അവകാശവാദങ്ങളാണ് നടപടികള്‍ വൈകിപ്പിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനം.

അതേസമയം, 14 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് സഭയില്‍ കരുത്ത് തെളിയിക്കുമെന്ന് അവകാശപ്പെട്ടു. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 54,000 കടന്നു

കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 3680 രൂപയുടെ വർധനവാണുണ്ടായത്

Published

on

സ്വർണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 720 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 54,000 കടന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന് 54,360 രൂപയാണ്. ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 3680 രൂപയുടെ വർധനവാണുണ്ടായത്. ഒന്നര മാസത്തിനിടെ 8000 രൂപയാണ് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസം കൊണ്ട് മാത്രം 1160 രൂപ വർധിച്ചു.

Continue Reading

kerala

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം

കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം

Published

on

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട്കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റു യാത്രക്കാരേക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ക്ക് 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ക്ക് 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നു പോകുന്ന ഹജ്ജ് യാത്രക്കാരില്‍ നിന്നു അധിക നിരക്ക് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നു ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.

Continue Reading

kerala

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു; ഇന്ന് മലപ്പുറത്ത് റോഡ് ഷോ

കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും

Published

on

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോൺഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.

കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.

Continue Reading

Trending