പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു

ബംഗളൂരു-അഹമ്മദാബാദ് ഗോ എയര്‍ വിമാനം പറന്നുയരുന്നതിനിടെ അജ്ഞാത വസ്തു വന്നിടിച്ച് തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും തീയണച്ചതായും ഗോ എയര്‍ അറിയിച്ചു. അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഗോ എയര്‍ ജി8 802 വിമാനത്തിന്റെ വലത് എന്‍ജിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകില്‍ അജ്ഞാത വസ്തു വന്നിടിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ഗോ എയര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എല്ലാ യാത്രക്കാരും ജോലിക്കാരും സുരക്ഷിതരാണ്. അതിനാല്‍ ആരെയും അടിയന്തിരമായി ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഗോ എയര്‍ അറിയിച്ചു.

SHARE