സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. കഴിഞ്ഞ ദിവസും ഇടിവ് നേരിട്ടിരുന്നു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 37000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

36600 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില തുടര്‍ച്ചയായി താഴ്ന്നത്. ഇന്ന് പവന് 120 കുറഞ്ഞ് സ്വര്‍ണവില 36400 രൂപയായി. നാലുദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. ഗ്രാമിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് പോയതിന് ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്.

SHARE