പിടികൊടുക്കാതെ സ്വര്‍ണവില; 35000 കടന്ന് കുതിക്കുന്നു

സ്വര്‍ണവില വീണ്ടും പവന് 35,000 കടന്നു. നിലവില്‍ പവന് 35,040 രൂപയാണ് വില. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണ് ചൊവാഴ്ചയുണ്ടായത്.

മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നത്. അടുത്തദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു.ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലം പ്രതിഫലിച്ചത്. അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്‌ചൈന തര്‍ക്കവുമാണ് വിലവര്‍ധവിന് പ്രധാനകാരണം.

SHARE