സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നു രണ്ടു തവണയായി പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഉയര്‍ന്നു. 35920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് വില 4490 രൂപയായും ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് സംസ്ഥാനത്തും വില വര്‍ധനയ്ക്കു കാരണം.

ചൈന-ഇന്ത്യ സമ്മര്‍ദത്തിന് അയവു വരാത്തതും കോവിഡ് പ്രതിസന്ധി മൂലം ആഗോള വിപണികളില്‍ നിലനില്‍ക്കുന്ന മാന്ദ്യവുമാണ് സ്വര്‍ണവില കൂട്ടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തുടരുകയാണ്.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1770 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പവന് 11,340 രൂപയാണ് ഉയര്‍ന്നത്. ഈ വര്‍ഷം മാത്രം 6920 രൂപ കൂടി.

SHARE