സ്വര്‍ണവില വീണ്ടും താഴേക്ക്

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു. നിലവില്‍ പവന് 34,160 രൂപയാണ്. 4270 രൂപയാണ് ഗ്രാമിന്റെവില. 34,480 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ വില. ആറുദിവസംകൊണ്ട് പവന് 880 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്.

ആഗോള സമ്പദ്ഘടന തിരിച്ചുരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ രണ്ടുശതമാനം ഇടിവുണ്ടായിരുന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,675.70 രൂപയായാണ് താഴ്ന്നത്.

SHARE