സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. 28,320 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണം ഒരു പവന്റെ വില. വ്യാഴാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിലിടിവുണ്ടായത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

SHARE