നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍


കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദുബായിയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശി റഫുഖ്, കോയമ്പത്തൂര്‍ സ്വദേശി മണികുമാര്‍ എന്നിവരാണ് പിടിയിലായത്.

റഫുഖില്‍ നിന്ന് 1.850 കിലോ സ്വര്‍ണ്ണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മണികുമാറില്‍ നിന്ന് 280 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

SHARE