ഷഹല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

പാമ്പുകടിയേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായിരുന്നില്ല. കുട്ടിയുടെ പിതാവെത്തി ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ ഷഫല മരിക്കുകയായിരുന്നു.

SHARE