ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മദ്യം നല്‍കാം; ഉത്തരവിറക്കി സര്‍ക്കാര്‍

ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രമെ മദ്യം നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമിത മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നു എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എക്‌സൈസ് കമ്മീഷണറുടെ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മദ്യത്തിന് കുറിപ്പടി നല്‍കാനാവില്ലെന്നും തീരുമാനം അശാസ്ത്രീയവും അധാര്‍മികവും ആണെന്ന് വ്യക്തമാക്കി ഐഎംഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

SHARE