മൂടല്‍മഞ്ഞില്‍ നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് വീണു; രണ്ട് കുട്ടികളടക്കം ആറു മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ആറു മരണം. ഉത്തര്‍പ്രദേശിന് അതിര്‍ത്തിയല്‍ നോയിഡയില്‍ ഇന്നലെ രാത്രി 11.30 ടെയായിരുന്നു അപകടം. റോഡില്‍ നിന്നും തെന്നിയ കാര്‍ കനാലിലേക്ക് വീഴുകയായിരുന്നു. അപടത്തില്‍ മരിച്ചകില്‍ രണ്ടു കുട്ടികളുമുണ്ട്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സാംഭല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഡല്‍ഹിയില്‍ ഇന്നും അതി ശൈത്യം തുടരുകയാണ്. ദല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ്. ശൈത്യത്തെതുടര്‍ന്ന് ദല്‍ഹിയില് പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നുവരെ ദല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് ശേഷം ദല്‍ഹിയില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തണുപ്പ് വര്‍ധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്