ജമ്മുവില്‍ ബസ് സ്റ്റാന്റില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്റിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റതായ ജമ്മു ഐ.ജി എം.കെ സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി.

പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ തന്നെ പിടികൂടുമെന്നും എം.കെ സിന്‍ഹ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ ജമ്മുവില്‍ ഉണ്ടാവുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് ഇത്.

SHARE