ജനങ്ങള്‍ക്ക് വീണ്ടും ഭാരമായേക്കും; ജി.എസ്.ടി നിരക്കുകള്‍ ഉയര്‍ത്താനൊരുങ്ങി കേന്ദ്രം

വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. നികുതി വരുമാനം ഉയര്‍ന്നാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

ഹോട്ടല്‍ ഭക്ഷണം താമസം, ധാന്യപ്പൊടികള്‍, പനീര്‍, പാം ഓയില്‍, ഒലീവ് ഓയില്‍, പീസ്ത, പായ്ക്ക് ചെയ്ത മോര്, സില്‍ക്ക്, ലിനന്‍ വസ്ത്രങ്ങള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, വിനോദ സഞ്ചാര ബോട്ടുകള്‍, ആഡംബരക്കപ്പല്‍ യാത്ര, കേറ്ററിങ്, വിനോദ സഞ്ചാര മേഖലയിലെ സേവനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലോട്ടറി, പെയിന്റിങ്ങുകള്‍ എന്നിവക്ക് വില വര്‍ധിക്കാനാണ് സാധ്യത.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് നികുതി കൂട്ടി വരുമാനമുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടി വര്‍ധനവ് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് വ്യക്തമല്ല.

SHARE