ജി.എസ്.ടി നികുതിയിളവ് ഗുജറാത്ത് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ

വിവിധ മേഖലകളിലെ ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) ഇളവ് അനുവദിച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തു വന്നിരുന്നു. എന്നാല്‍ ഇളവ് അനുവദിച്ച മിക്ക വസ്തുക്കളും പ്രധാനമായും ഗുജറാത്തുമായി അഭേദ്യ ബന്ധമുള്ളതാണ്. സാമൂഹ്യമാധ്യമങ്ങള്‍ ഈ ഇളവ് പ്രഖ്യാപനം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടള്ളതാണെന്ന് പരിഹസിക്കുകയും ചെയ്തു. ജി. എസ്.ടി അഥവാ ‘ഗുജറാത്ത് സര്‍വ്വീസ് ടാക്‌സ’് എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ ട്രോള്‍.
ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷമാദ്യത്തിലോ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരെഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് സോഷ്യല്‍ മീഡിയാ പരിഹാസം.

ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ച 27 ഇനങ്ങളില്‍ എട്ടു എണ്ണത്തിന്റെയും പ്രാഥമിക ഗുണഭോക്താക്കള്‍ ഗുജറാത്താണ്.27 ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. കൈത്തറി നൂല്‍, കൃത്രിമി ചണപ്പട്ട്, തുടങ്ങിയ ഗുജറാത്തില്‍ മാത്രം മുഖ്യമായും ഉല്‍പാദനം നടത്തിവരുന്ന ടെക്‌സ്റ്റയില്‍ലസ് വ്യവസായ സംരഭങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതിയിലാണ് കാര്യമായ ഇളവ് അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും നികുതിയിളവ് കാര്യമായ ലാഭമുണ്ടാക്കുക ഗുജറാത്തില്‍ നിന്നുള്ള വ്യവസായികള്‍ക്കായിരിക്കും. ഇന്ത്യയിലെ ആഭരണ-രത്‌ന വ്യാപാരത്തിലെ 13 ശതമാനവും ഗുജറാത്തിന്റെ പങ്കാണ്. ചെറുകിട വ്യവസായ സംരഭങ്ങളില്‍ രാജ്യത്തെ അഞ്ചു ശഥമാനവനവും ഗുജറാത്തില്‍ നിന്നാണ്. ഗുജറാത്തില്‍ മാത്രം പ്രസിദ്ധമായ കാക്ര ഭക്ഷണത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.

27 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കിലും മറ്റു ചില സേനമങ്ങളുടെ നികുതി നിരക്കിലുമാണ് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതോടൊപ്പം ഹോട്ടല്‍ നികുതി 18 ശതമാനത്തി ല്‍ നിന്നും കുറക്കാന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരോട് അഭിപ്രായം ആരാഞ്ഞിട്ടുമുണ്ട്.

SHARE