Connect with us

Culture

വീട്ടുതടങ്കലിലെ ദുരിത ജീവിതം തുറന്നു പറഞ്ഞ് ഹാദിയ

Published

on

ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

വീട്ടുതടങ്കലില്‍ കൊടിയ പീഡനം

ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തു. പൊലീസ് ഇതിന് ഒത്താശ നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയതിന്റെ രണ്ടാം ദിനം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചു. ഇസ്‌ലാം ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു.
ശിവശക്തി യോഗ സെന്ററിലുള്ളവരായിരുന്നു കൗണ്‍സിലര്‍മാര്‍. സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാളാണെന്നും പ്രായം കൂടിയയാളാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ഇസ്‌ലാമിനെതിരെ കുപ്രചരണം

ഇസ്‌ലാം ചീത്ത മതമാണെന്ന് വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്‌ലാം മതത്തെയും അടുപ്പമുള്ളവരെ യും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൈയും കാലും കെട്ടിയിട്ട ശേഷം അനുമതി ഇല്ലാതെ വിവാഹം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കല്‍ പോലും മുറിയില്‍ നിന്ന് പുറത്ത് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്കും പൊലീസ് അനുവദിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിനും, ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനുമായിരുന്നു ഈ അക്രമവും പീഡനവുമെല്ലാം. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും, എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തുമുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസമായിരുന്നു.

പ്രാര്‍ത്ഥന തടസ്സപ്പെടുത്തി

മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്‌കാരം) നടത്തുന്നത് നിര്‍ത്തി. ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല.
ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. മഹറായി ലഭിച്ചത് ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി.

സംഘ്പരിവാരത്തിന്റെ ഭീഷണി

ബി.ജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല ദിവസങ്ങളില്‍ വീട്ടില്‍ എത്തി. മറ്റ് നേതാക്കളും വീട്ടില്‍ എത്തി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു. വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി.

ഹോസ്റ്റലിലും ദുരിതം

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകമായിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുര്‍ആനോ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു.

തീവ്രവാദിയാക്കാന്‍ എന്‍.ഐ.എയും പൊലീസും

2016ന് മുമ്പ് ആര്‍ക്കെങ്കിലും ഇസ്്‌ലാമിക വീഡിയോ അയച്ചിരുന്നോ എന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപുള്ളികളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പിയുടേത്. സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. താന്‍ പറയാത്ത കാര്യങ്ങളാണ് കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത്.

ഭക്ഷണത്തില്‍ മയക്കുമരുന്ന്

വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്‍കി. ഇത് തിരിച്ചറിഞ്ഞതോടെ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല.

രാഹുല്‍ ഈശ്വറിന്റെ കരുനീക്കങ്ങള്‍

രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ കാണാന്‍ വന്നു. ഇസ്്‌ലാം മതം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യം രാഹുലിന് ബോധ്യമായി. ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുലിനോട് പറഞ്ഞു. മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടുമെന്ന് അറിയിച്ചു.

ഇസ്്‌ലാമിക ആചാര പ്രകാരമാണ് സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണമെന്നും രാഹുല്‍ ഈശ്വറിനോട് അഭ്യര്‍ഥിച്ചു. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബൈ ല്‍ ഫോണില്‍ പകര്‍ത്തുമ്പോ ള്‍ അച്ഛനും പൊലീസുകാ രും വെറും കാഴ്ചക്കാരായി നോക്കി നിന്നു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending