Connect with us

More

ഹാദിയയെ കേള്‍ക്കണമെന്ന് കബില്‍ സിബില്‍; ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍

Published

on

ഡല്‍ഹി: മതംമാറ്റ വിവാഹത്തില്‍ നിലപാട് അറിയിക്കാന്‍ ഹാദിയ സുപ്രീംകോടതിയില്‍. വിവാഹം റദ്ദാക്കിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തി. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ ഇതുവരെയുള്ള നിലപാട്. അടച്ചിട്ട മുറിയില്‍ വാദംകേള്‍ക്കണമെന്ന് ഹാദിയയുടെ അച്ഛനും എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. ജെഫിന്‍ ജെഹാന്‍ ഐഎസ് ബന്ധമുണ്ട്. സത്യസരണിയില്‍ മതമാറ്റങ്ങള്‍ നടക്കുന്നു. കേസിന് വര്‍ഗീയ മാനങ്ങളുണ്ട്. തുടങ്ങി നിരവധി ആരോപണങ്ങളാണ് അഭിഭാഷകന്‍ മുന്നോട്ട് വെക്കുന്നത്.

എന്നാല്‍ ഹാദിയയെ കേള്‍ക്കണമെന്ന് ശെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കബില്‍ സിബില്‍ ആവിശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തിന് വര്‍ഗീയ മാനം നല്‍കരുതെന്നും കബില്‍ സിബില്‍ പറഞ്ഞു.

മൂന്നുമണിക്കാണ് സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. ഹാദിയയ്ക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന നിലപാട് ഡല്‍ഹിക്ക് പുറപ്പെടും മുന്‍പ് തന്നെ ഹാദിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ , ഹാദിയയുടെ മാനസികനില തകരാറിലാണെന്ന വാദമാകും അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കുക. കോടതി ഈവാദത്തെ മുഖവിലയ്‌ക്കെടുക്കുമോ എന്നതാണ് പ്രധാനചോദ്യം.

ഹാദിയയെ കേട്ട ശേഷം അച്ഛന്‍ അശോകന്റെയും എന്‍.ഐ.എയുടെയും വാദം കോടതി കേള്‍ക്കും. അതിന് ശേഷമാകും അന്തിമതീരുമാനം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയന്ന ചോദ്യത്തിന് സുപ്രീംകോടതി വിധി ഉത്തരമാകും.

ഹാദിയക്കേസില്‍ അത്യപൂര്‍വ നടപടികളാണ് സുപ്രീംകോടതിയില്‍ നടക്കുക. അപൂര്‍വമായി മാത്രമേ കക്ഷികളെ വിളിച്ചുവരുത്തി അവരുടെ നിലപാട് ആരായുന്ന നടപടി കോടതി എടുക്കാറുളളു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ഹാദിയക്കേസില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുന്നു എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending