ഹാദിയ കേസ്; അശോകന് തിരിച്ചടി; നാളെ കേസ് പരിഗണിക്കരുതെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ പരിഗണിക്കരുതെന്നും കേസ് നീട്ടിവെക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന്‍ സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ പറയാമെന്നും കേസ് നാളെ തന്നെ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വീട്ടുതടങ്കലില്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മുസ്‌ലിമാണെന്നും മുസ്‌ലിമായിത്തന്നെ ജീവിക്കണം. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണമെന്നും ഹാദിയ നിലപാട് വ്യക്തമാക്കിയിരുന്നു.