Connect with us

Culture

ഇനിയെങ്കിലും ജീവിക്കണം; എന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: ഹാദിയ രാഹുല്‍ ഈശ്വര്‍ പൊലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍.

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം പീഡിപ്പിക്കപ്പെടുന്നത് ശരിക്കും കഷ്ടമല്ലേ. എനിക്ക് തടഞ്ഞുവച്ചിരുന്ന രണ്ട് സ്വാതന്ത്രങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത് ഒന്നിച്ചു കഴിയാനും. രണ്ടും പരമോന്നത നീതിപീഠം സാധ്യമാക്കിത്തന്നു. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ഏതെങ്കലും ഒരു സംഘടനയുടേയോ വ്യക്തികളുടെയോ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്. സംഘടനകള്‍, സാഹ്യത്യകാരന്മാര്‍, കവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്. നോമ്പ് നോറ്റ് പ്രാര്‍ത്ഥിച്ച ഉമ്മമാരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരോടും നന്ദിയുണ്ട്. എന്റെ പേരില്‍ ഇനിയും വിവാദം ഉണ്ടാക്കരുത്.

വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു. താനറിയുന്ന അച്ഛനും അമ്മയും ഇതല്ല. ഒരാളെ എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാം. അതില്‍ എത്രത്തോളം സത്യമുണ്ട് എന്നൊന്നും ആര്‍ക്കും അറിയേണ്ട. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്. നല്ല മുസ്്‌ലിം മത വിശ്വാസിയായി ജീവിക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മക്കും ഒപ്പം ജീവിക്കണമെന്നും അവരെ നോക്കണമെന്നുമുള്ളത് തന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വൈകാതെ അവര്‍ തന്നെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.

പുറത്ത് എനിക്കായി കാര്യങ്ങള്‍ നടക്കുന്നുവെന്ന് പോലും ആറു മാസം അറിഞ്ഞില്ല. പൊലീസ് പീഡിപ്പിക്കാന്‍ കൂട്ടു നിന്നു. തന്നെ കാണാന്‍ വന്നവരുടെ പൊലീസ് രജിസ്റ്റര്‍ നോക്കിയാല്‍ അറിയാം ആരൊക്കെയാണെന്ന്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടിലും ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എല്ലാം.
എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.

2013 ജനുവരിയിലാണ് ശരിക്കും ഇസ്‌ലാം സ്വീകരിച്ചത്. അതിനുശേഷമാണ് ഷെഫിനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇസ്്‌ലാം പൂര്‍ണമായും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. 24കാരിയാണെന്ന പരിഗണന നല്‍കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്. ഒരു നിയമ വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending